ചെങ്ങന്നൂർ: ചാരായവുമായി യുവാവ് പിടിയിൽ. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാവേലിക്കര, താമരക്കുളം,കണ്ണനാകുഴി,ഇലച്ചിറതറയിൽ,രമേശന്റെമകൻ രാജേഷ് (32) ആണ്
അറസ്റ്റിലായത് . ......
ഗുരു ധർമ്മ പ്രചരണ സഭ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഗുരു സ്മൃതി സംഗമവും ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടന്നു. ജിഡിപിഎസ് ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ ബി യാശോധരന്റെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ ദീപ സ്റ്റെനറ്റ് സ്വാഗതവും ഭദ്രൻ പാറയ്ക്കൽ ഉദ്ഘാടനകർമ്മവും നിർവഹിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 50 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. എറണാകുളം, കണ്ടനാട് സ്വദേശി ജലീൽ
ജോസി ( 3o) നെയാണ് ആർ പി എഫ് ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് പിടികൂടിയത്.റെയിൽവേ സ്റ്റേഷൻ വഴി കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപ്പാലത്തിന് സമീപം കണ്ട ജലിൽ ജോസിനെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ്ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഇയാളോടെയൊപ്പം ട്രെയിനിലുണ്ടായിരുന്ന സഹായി പോലീസിനെ കണ്ട് കടന്നു കളഞ്ഞപ്പോൾ ജലീൽ
ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ തക്കം നോക്കി പെട്ടികളും, ബാഗുകളുമായി പുറത്തിറങ്ങി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് ..
ആർ പി എഫ് ക്രൈം ഇന്റെലിജൻസ് തിരുവനന്തപുരം, ആർ പി എഫ് ചെങ്ങന്നൂർ, ആർ പി എഫ് ഡോഗ് സ്ക്വാഡ് എറണാകുളം, എക്സൈസ് റേഞ്ച് ചെങ്ങന്നൂർ എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ......
ചെങ്ങന്നൂർ: പി. ഡി.......
ചെങ്ങന്നൂർ: തയ്യൽ തൊഴിലാളി സംഘ് ( ബി.എം.എസ്) ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ചെറിയനാട് അരിയന്നൂർശ്ശേരി എൻ.എസ്. എസ് ആഡിറ്റോറിയത്തിൽ നടന്നു.......
ചെങ്ങുന്നൂർ : നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് മുന്നണികളും വീരശൈവ സഭ ഉൾപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ അവഗണിച്ചതിൽ സംയുക്തസമിതി പ്രതിക്ഷേധം രേഖപ്പെടുത്തി. എങ്കിലും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സമുദായത്തിന് അർഹമായ പരിഗണന നൽകുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുവാൻ സമിതി തീരുമാനിച്ചു എന്ന് വീരശൈവസഭ സംയുക്ത സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ പറഞ്ഞു. ......
ചെങ്ങന്നൂർ: കേരള ഫുട്ബോൾ അസോസിയേഷന്റെയും ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി ചെങ്ങന്നൂർ കേന്ദ്രമായി ഫുട്ബോൾ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഗോൾഡൻ ബൂട്ട് ഫുട്ബോൾ അക്കാദമിയുടെ സമ്മർ വെക്കേഷൻ ക്യാമ്പ് ഏപ്രിൽ 1 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടക്കും
നിരവധി അനവധി ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുകയും സ്റ്റേറ്റ് നാഷണൽ തലത്തിൽ പങ്കെടുപ്പിക്കുകയും. പ്രായം തരം തിരിച്ചും വ്യത്യസ്തയിനം ഫുട്ബോൾ പരിശീലനം നിലവാരമുള്ള ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത കോച്ചസ്മാരെ മുൻനിരയിൽ അണിനിരത്തി കൊണ്ടാണ് ഈ വരുന്ന സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കം കുറിക്കുന്നത്. ......
ചെങ്ങന്നൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. ചെങ്ങന്നൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ ബിനു ഫിലിപ്പിൻ്റെ (മനു-52) മൃതദേഹമാണ് കാഞ്ഞിരമറ്റം കോച്ചേരി റെയിൽവേ ക്രോസിന് സമീപം കുറ്റിക്കാടിനുള്ളിൽ കണ്ടെത്തിയത്.
25ന് രാത്രി സുഹൃത്തിനൊപ്പം ചെങ്ങന്നൂരിൽ നിന്നും എറണാകുളത്തേക്ക് രാജ്യറാണി എക്സ്പ്രസിൽ പോകുന്ന യാത്രയ്ക്കിടയിൽ ആണ് കാണാതായത്.
ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ ശേഷം രണ്ടുപേരും ഉറങ്ങാൻ കിടന്നിരുന്നു. ......
തിരുവൻവണ്ടൂർ. മഹാക്ഷേത്രത്തിലെ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജം മാർച്ച് 30 ന് താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി മെയ് 19 ന് തിരുവൻവണ്ടൂർ ഗജമേള യോട് കൂടി സമാപിക്കും.
മാർച്ച് 29 ന് രാവിലെ 7 ന് തലയാർ വഞ്ചിമൂട്ടിൽ ദേവീ ക്ഷേത്രത്തിൽ നിന്നും ശ്രീമദ് ഭാഗവത രഥ ഘോഷയാത്ര ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്. ......